+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഞ്ഞ​പ്ര പ​ള്ളി​യി​ൽ ബൈ​ബി​ൾ പ്ര​യാ​ണ​ത്തി​നു തു​ട​ക്ക​ം

മ​ഞ്ഞ​പ്ര: മ​ഞ്ഞ​പ്ര മാ​ർ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ ബൈ​ബി​ൾ പ്ര​യാ​ണ​ത്തി​നു തു​ട​ക്ക​മാ​യി. ര​ണ്ടി​ന് ആ​രം​ഭി​ച്ച ബൈ​ബി​ൾ പ്ര​യാ​ണം നാ​ളെ സ​മാ​പി​ക്കും. വൈ​കു​ന്നേ​രം 4.30 ന് ​വിശുദ്ധ കു​ർ​ബാ​ന​യ
മ​ഞ്ഞ​പ്ര പ​ള്ളി​യി​ൽ ബൈ​ബി​ൾ പ്ര​യാ​ണ​ത്തി​നു തു​ട​ക്ക​ം
മ​ഞ്ഞ​പ്ര: മ​ഞ്ഞ​പ്ര മാ​ർ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ ബൈ​ബി​ൾ പ്ര​യാ​ണ​ത്തി​നു തു​ട​ക്ക​മാ​യി. ര​ണ്ടി​ന് ആ​രം​ഭി​ച്ച ബൈ​ബി​ൾ പ്ര​യാ​ണം നാ​ളെ സ​മാ​പി​ക്കും. വൈ​കു​ന്നേ​രം 4.30 ന് ​വിശുദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ക​രി​ങ്ങാ​ലി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​പ്പേ​ള​യി​ലേ​ക്കാ​ണ് പ്ര​യാ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് സാ​ൻ​ജോ​പു​രം, പു​തു​മ​ന സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​പ്പേ​ള, ശാ​ന്തി​ന​ഗ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​പ്പേ​ള, ന​ട​മു​റി സെ​ന്‍റ് റോ​ക്കീ​സ് ക​പ്പേ​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​യാ​ണം ന​ട​ത്തി.
ഇ​ന്ന് മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ക​പ്പേ​ള​യി​ലേ​ക്കു പ്ര​യാ​ണം ന​ട​ക്കും. സ​മാ​പ​ന ദി​ന​മാ​യ എ​ട്ടി​ന് നാ​ളെ വ​ട​ക്കും​ഭാ​ഗം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​പ്പേ​ള​യി​ലേ​ക്കു പ്ര​യാ​ണം ന​ട​ക്കും. തു​ട​ർ​ന്ന് പ​ള്ളി​യി​ലേ​ക്കു ആ​ഘോ​ഷ​മാ​യ ബൈ​ബി​ൾ റാ​ലി, സ​മാ​പ​ന ആ​ശി​ർ​വാ​ദം എ​ന്നി​വ​യു​ണ്ടാ​കും. നോ​ന്പു​കാ​ല ധ്യാ​നം 10 മു​ത​ൽ 12 വരെ ന​ട​ക്കും. ധ്യാ​ന​ത്തി​നു മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​ഫ്രാ​ൻ​സീ​സ് ക​ർ​ത്താ​ന​വും ടീ​മു​മാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.30 ന് ​വിശുദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, വിശുദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ​യു​ണ്ടാ​കും. പ​രി​പാ​ടി​ക​ൾ​ക്കു ഫൊ​റോ​ന വി​കാ​രി ഫാ.​ ജോ​ബ് കൂ​ട്ടു​ങ്ക​ൽ, സ​ഹ വി​കാ​രി​മാ​രാ​യ ഫാ. ​ജി​ന്‍റോ പ​ട​യാ​ട്ടി​ൽ, ഫാ. ​ലി​ജോ വ​ട​ക്കേ​മു​റി, ഫാ. ​ആ​ന്‍റ​ണി മ​ഴു​വ​ഞ്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.