മൂവാറ്റുപുഴ: നിരപ്പ് ഒഴുപാറയിൽ പ്രവർത്തിക്കുന്ന കുന്നത്താൻ ചിപ്പ് ബോർഡ് കന്പനിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. തദ്ദേശവാസികൾക്ക് തൊഴിൽ ലഭ്യമാക്കാൻ എഐടിയുസിയുടെ നേതൃത്വത്തിൽ നടന്നുവന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന മാർച്ചിലാണ് സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതോടെ സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു.
മുൻ എംഎൽഎ ബാബു പോൾ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.എം. നവാസ് അധ്യക്ഷനായി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ.അരുണ്‍, സിപിഐ മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ്, എഐടിയുസി ജില്ലാ പ്രസിഡന്റ് സി.വി.ശശി, സെക്രട്ടറി കെ.എ. നവാസ്, ഇ.കെ.സുരേഷ്, കെ.എ. സനിർ, എം.വി.സുഭാഷ്, കെ.ഇ.ഷാജി, ജി.രാകേഷ് എന്നിവർ പ്രസംഗിച്ചു. മുളവൂർ പൊന്നിരിക്കപ്പറന്പിൽനിന്ന് ആരംഭിച്ച മാർച്ചിന് സീന ബോസ്, എൻ.കെ.പുഷ്പ, വിൽസണ്‍ ഇല്ലിക്കൽ, വി.എം.തന്പി, മേജോ ജോർജ്, ജോളി പൊട്ടയ്ക്കൽ, ഒ.സി.ഏലിയാസ്, ഇബ്രാഹിം മുളാട്ട്, കെ.എം.അലിയാർ, പി.വി. ജോയി, അഷറഫ് ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി.