തിരൂർ: ജിഷ്ണുവിന്റെ അമ്മക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് തിരൂർ നിയോജക മണ്ഡലം കമ്മിറ്റി റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടത്തി.
തിരൂർ റെയിൽവേ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരത്തിൽ ചുറ്റി റെയിൽവേ മേൽപ്പാലം റോഡ് ഉപരോധിച്ചു. പൊന്നാനി പാർലമെന്ററി യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് മധു തൃത്താല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് യാസർ പൊട്ടച്ചോല അധ്യക്ഷത വഹിച്ചു.
രതീഷ് കൃഷ്ണ, ശ്രീകുമാർ തലക്കാട് പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിനു പി.ടി ഷഫീഖ്, സന്തോഷ്, രാമചന്ദ്രൻ നെല്ലിക്കുന്ന്, മെഹർഷ കളരിക്കൽ, പ്രവീഷ് വെട്ടം, നിസാം തിരുന്നാവായ, കെ.ടി മുസ്തഫ, ജാസി പാറയിൽ തുടങ്ങിയവർ നേതൃത്വം നൽകി. റോഡ് ഉപരോധിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.