കരുവാരക്കുണ്ട്: നാൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി കരുവാരക്കുണ്ട് തിരുക്കുടുംബ ഫൊറോന ഇടവക സമൂഹത്തിന്റെ നേതൃത്വത്തിൽ പാന്ത്ര കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തും.
ഇന്നു ഉച്ചയ്ക്കുശേഷം 3.30ന് പാന്ത്ര അടിവാരത്തു നിന്നു ആരംഭിക്കുന്ന കുരിശിന്റെ വഴിക്ക് ഫൊറോന വികാരി ഫാ. ഡൊമിനിക് തുങ്കുഴി, അസിസ്റ്റന്റ് വികാരി ഫാ. ബിജു ആലപ്പാടൻ തുടങ്ങിയവർ നേതൃത്വം വഹിക്കും. തീർഥാടകരുടെ സൗകര്യാർഥം ഇന്നു വൈകുന്നേരം മൂന്നിനു കിഴക്കേതല ബസ്സ്റ്റാൻഡിൽ നിന്നു പാന്ത്രയിലേക്ക് ബസ്, ടാക്സി സർവീസ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.