ഓടപ്പള്ളം: ഗവ.ഹൈസ്കൂളിലെ ലഹരിവിരുദ്ധ ക്ലബും അർച്ചന ഗ്രന്ഥാലയവും സംയുക്തമായി പുതുവീട് പണിയ കോളനിയിൽ ലഹരിവിരുദ്ധ സംഗമവും പോസ്റ്റർ പ്രദർശനവും നടത്തി. മീനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗണ്‍സിലർ എം.സി. ശരത് അധ്യക്ഷത വഹിച്ചു. ലഹരിവസ്തുക്കളുടെ വ്യാപനം സ്ത്രീകളെയും കുട്ടികളെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ലഹരിവിരുദ്ധ ക്ലബ് കോഓർഡിനേറ്റർ എം.എ. പുഷ്പ സംസാരിച്ചു.
പിടിഎ പ്രസിഡന്റ് എ.കെ. പ്രമോദ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൽ അസീസ്, അശ്വതി, സൈനുദ്ദീൻ, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. മിനി സ്വാഗതവും സുലേഖ നന്ദിയും പറഞ്ഞു.
പിടിഎ പ്രസിഡന്റ് എ.കെ. പ്രമോദ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൽ അസീസ്, അശ്വതി, സൈനുദ്ദീൻ, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. മിനി സ്വാഗതവും സുലേഖ നന്ദിയും പറഞ്ഞു.