ഗൂഡല്ലൂർ: കുന്നൂർ നെടുകന്പ ആദിവാസി ഗ്രാമത്തിൽ മാവോയിസ്റ്റുകൾ എത്തിയതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് ദൗത്യസേന കർണാടക-തമിഴ്നാട് അതിർത്തി വനങ്ങളിൽ പരിശോധന നടത്തി.
മസിനഗുഡി, ബൊക്കാപുരം, മാവനല്ല, സിരിയൂർ, ആനക്കട്ടി, വാഴത്തോട്ടം, കക്കനഹള്ള എന്നിവിടങ്ങളിൽ സിഐ വല്ലവൻ, എസ്ഐമാരായ മുരുകേശൻ, മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സായുധസംഘമാണ് പരിശോധന നടത്തിയത്. നെടുകന്പയിൽ രണ്ട് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടങ്ങുന്ന സംഘം കഴിഞ്ഞയാഴ്ചയാണ് എത്തിയത്. ഈ വിവരം ആദിവാസികളാണ് ദൗത്യസേനയ്ക്ക് കൈമാറിയത്. മാവോവാദികൾ ഭക്ഷണവും ശേഖരിച്ചാണ് ആദിവാസി ഉൗരിൽനിന്നു മടങ്ങിയത്.