+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു

ക​ൽ​പ്പ​റ്റ: തി​രു​വ​ന​ന്ത​പു​ര​ത്ത് ബു​ധ​നാ​ഴ്ച ന​ട​ന്ന പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് മ​ല​പ്പു​റം ഒ​ഴി​കെ ജി​ല്ല​ക​ളി​ൽ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ക​ൽ​പ്പ​
ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു
ക​ൽ​പ്പ​റ്റ: തി​രു​വ​ന​ന്ത​പു​ര​ത്ത് ബു​ധ​നാ​ഴ്ച ന​ട​ന്ന പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് മ​ല​പ്പു​റം ഒ​ഴി​കെ ജി​ല്ല​ക​ളി​ൽ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ക​ൽ​പ്പ​റ്റ​യി​ൽ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു.
രാ​വി​ലെ തു​റ​ന്ന ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​ഖ്യ കാ​ര്യാ​ല​യം, വൈ​ത്തി​രി താ​ലൂ​ക്ക് കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക്, ഓ​റി​യ​ന്‍റ​ൽ ബാ​ങ്ക് ശാ​ഖ എ​ന്നി​വ​യാ​ണ് അ​ട​പ്പി​ച്ച​ത്. വാ​ട്ട​ർ അ​ഥോ​റി​റ്റി, പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ത​ട​സ​പ്പെ​ടു​ത്തി​യ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മു​ൻ​സി​പ്പ​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്തെ ക​ട​ക​ളും അ​ട​പ്പി​ച്ചു. രാ​വി​ലെ എ​ട്ട​ര​യോ​ടെ ക​ൽ​പ്പ​റ്റ ചു​ങ്ക​ത്ത് കെഎസ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന ബ​സ് റോ​ഡി​ൽ കി​ട​ന്നാ​ണ് ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ത​ട​ഞ്ഞ​ത്. വ​ഴി​ത​ട​ഞ്ഞ​വ​രെ പോ​ലീ​സ് പി​ടി​ച്ചു​മാ​റ്റി​യാ​ണ് ബ​സ് ക​ട​ത്തി​വി​ട്ട​ത്. ചു​ങ്ക​ത്ത് കാ​റു​ക​ളും സ​മ​ര​ക്കാ​ർ ത​ട​ഞ്ഞി​ട്ടു. അ​തേ​സ​മ​യം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ ഓ​ടി.
ഹ​ർ​ത്താ​ൽ ക​ൽ​പ്പ​റ്റ​യി​ലും മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, പു​ൽ​പ്പ​ള്ളി, പ​ന​മ​രം എ​ന്നി​വി​ട​ങ്ങ​ട​ക്കം ജി​ല്ല​യി​ലെ ഇ​ത​ര പ​ട്ട​ണ​ങ്ങ​ളി​ലും ഹർത്താൽ പൂ​ർ​ണ​മാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ മാ​ത്ര​മാ​ണ് മി​ക്ക​യി​ട​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ച​ത്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ​ വ​ള​രെ കു​റ​വാ​യി​രു​ന്നു .