+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി വീടിനുള്ളിൽ മ​രി​ച്ച നി​ല​യി​ൽ

വാ​ഴ​ക്കു​ളം: ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ വീടിനുള്ളിൽ ​മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലൂ​ർ​ക്കാ​ട് കോ​ട്ട റോ​ഡി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഹ​രി​
ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി  വീടിനുള്ളിൽ മ​രി​ച്ച നി​ല​യി​ൽ
വാ​ഴ​ക്കു​ളം: ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ വീടിനുള്ളിൽ ​മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലൂ​ർ​ക്കാ​ട് കോ​ട്ട റോ​ഡി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഹ​രി​കു​മാ​ർ (45) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാണ് ഇ​യാ​ളെ വീ​ട്ടി​നു​ള്ളി​ൽ തൂങ്ങിമരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ മി​നി ക​ലൂ​രി​ലു​ള്ള സ്വ​കാ​ര്യ വ്യാ​പാ​ര​സ്ഥാപനത്തിൽ ജോ​ലി ക​ഴി​ഞ്ഞ് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ക​ണ്ട​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഹ​രി​കു​മാ​ർ പ​ല തോ​ട്ട​ങ്ങ​ളി​ലാ​യി ടാ​പ്പിം​ഗ് ജോലി ചെയ്തുവ​രി​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.