കട്ടപ്പന: പാറക്കടവ് ഹിൽടോപ്പിനുസമീപം ടവേര കാർ അപകടത്തിൽപെട്ടു. ഇന്നലെ പുലർച്ചെ 5.30-ന് കൊച്ചറ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. തൊട്ടടുത്ത മരക്കൊന്പിൽ തട്ടിനിന്നതിനാൽ വൻ അപകടം ഒഴിവായി. കാസർഗോഡ് പോയി മടങ്ങിവരുന്നതിനിടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നു പറയുന്നു.