കരിങ്കുന്നം: വടക്കുംമുറി സാൻജോ മൗണ്ടിൽ നാല്പതാം വെള്ളിയാചരണം ഇന്നുനടക്കും. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യൂ മൂലക്കാട്ടിന്റെ മുഖ്യകാർമികത്ത്വത്തിൽ ഉച്ചകഴിഞ്ഞ് 3.30-ന് പൊന്തിഫിക്കൽ കുർബാന നടക്കും. ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന ഡയറക്ടർ ഫാ ജോബി പുച്ചൂക്കണ്ടത്തിൽ, പടമുഖം ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേൽ എന്നിവർ സഹകാർമികരായിരിക്കും .
തുടർന്ന് ദിവ്യകാരുണ്യ സന്നിധിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേനയക്ക് വികാരി ഫാ. ഷാജി പൂത്തറ നേതൃത്വംനല്കും. അഞ്ചിന് മാർ മാത്യു മൂലക്കാട്ട് പീഢാനുഭവ സന്ദേശം നല്കും. സാൻജോ മൗണ്ടിനെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി ബിഷപ് വൃക്ഷത്തൈ നട്ടു പ്രാർഥിക്കും.
കഴിഞ്ഞ മൂന്നുവർഷമായി സാൻജോ മൗണ്ട് കമ്മിറ്റിയിൽ സജീവമായി പ്രവർത്തിക്കുന്ന കമ്മിറ്റി അംഗങ്ങൾക്കും സാൻജോ മൗണ്ടിന്റെ ലോഗോ തയാറാക്കിയ മാത്യൂസ് ജിജോ വെട്ടിക്കാട്ടിലിനും ബിഷപ് മെമന്േറാ നല്കി ആദരിക്കും.
5.30-ന് കുരിശിന്റെ വഴി പ്രാർഥനയുമായി കുരിശുമല കയറ്റം. ചെറുപുഷ്പ മിഷൻ ലീഗ് അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവർത്തകരും പടമുഖം ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും സന്യസ്തരും ദൈവജനവും ഇവിടെ തീർഥാടകരായെത്തും. തിരുക്കർമങ്ങളുടെ തത്സമയ സംപ്രക്ഷേപണം www.knanayavoice.com എന്ന സൈറ്റിൽ ലഭ്യമാണ്.