കൂത്താട്ടുകുളം: നഗരസഭയുടെ ലൈസൻസ് എടുക്കാതെ പ്രവർത്തനം ആരംഭിച്ച ബിവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടി.
ലൈസൻസ് എടുക്കാതെ ഔട്ട്ലെറ്റ് പ്രവർത്തിപ്പിച്ച ബിവറേജ് കോർപറേഷന്റെ നടപടിക്കെതിരേ നഗരസഭ നിയമലംഘനത്തിനു നോട്ടീസ് നൽകിയിരുന്നു. ലൈസൻസിനായി അപേക്ഷ സമർപ്പിച്ചെങ്കിലും കൗണ്‍സിൽ യോഗം ചേരാത്തതിനാൽ പരിഗണിച്ചിരുന്നില്ല.
കൂത്താട്ടുകുളത്ത് എംസി റോഡിനോടു ചേർന്നു പ്രവർത്തിച്ചിരുന്ന നാലു ബിയർ പാർലറുകളും രണ്ടു ഷാപ്പുകളും കഴിഞ്ഞ ഒന്നിന് പൂട്ടിയിരുന്നു. ഇതോടെ മദ്യശാലകളില്ലാത്ത നഗരസഭയായി കൂത്താട്ടുകുളം മാറി.