മൂവാറ്റുപുഴ: ഭൂമാഫിയ മണ്ണിട്ടു നികത്തിയ മാറാടി കുരുകുന്നപ്പുരം പാടശേഖരം നീർത്തട സംരക്ഷണ സമിതി സംസ്ഥാന ബോർഡ് കമ്മിറ്റിയംഗം നബീൽ സന്ദർശിച്ചു.
മാറാടി വില്ലേജ് ഓഫീസർക്കൊപ്പമാണ് നബീൽ പാടശേഖരം സന്ദർശിച്ചത്. അടുത്ത നീർത്തട സംരക്ഷണ സമിതി യോഗത്തിൽ വിഷയം ഉന്നയിക്കുമെന്നും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മാറാടി പഞ്ചായത്തിൽ സർക്കാർ സംവിധാനത്തെ വെല്ലുവിളിച്ച് ഏക്കർ കണക്കിനു പാടശേഖരമാണ് ഭൂമാഫിയ നികത്തുന്നത്. ഇതിനെതിരേ വ്യാപകമായ പരാതിയാണ് ഉയരുന്നത്. എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്കും. കാർഷികോത്പാദന കമ്മീഷണർ, ജില്ലാ കളക്ടർ, ആർഡിഒ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.