കൊച്ചി: കൊച്ചി നഗരസഭയുടെ പരിധിയിൽ ബാനർജി റോഡിൽ പ്രവർത്തിക്കുന്ന ബിവറേജസ് മദ്യവില്പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ബിവറേജസ് മദ്യവില്പനശാല പ്രവർത്തിക്കുന്നതിനാൽ ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രതിഷേധക്കാർ പറഞ്ഞു. സെന്റ് ഫ്രാൻസിസ് കത്തീഡ്രൽ പള്ളി വികാരി ഫാ.ജൂഡീസ് പനക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ കൂട്ടായ്്മ കൊച്ചി നഗരസഭ കൗണ്‍സിലർ ഗ്രേസി ബാബു ജേക്കബ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. റാഫേൽ കല്ലുവീട്ടിൽ, റസിഡന്റ്സ് കൗണ്‍സിൽ അപ്പക്സ് കൗണ്‍സിൽ സംസ്ഥാന പ്രസിഡന്റ് ഹാഷീം പറക്കാടൻ, സെൻട്രൽ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.ജെ ബെന്നി, റോസി സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.