+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റി​നെ​തി​രേ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം

കുറുപ്പംപടി: കു​റു​പ്പം​പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റ് രാ​യ​മം​ഗ​ലം ക​നാ​ൽ​പാ​ല​ത്തി​ന​ടു​ത്തേ​ക്കു മാ​റ്റു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു നാ​ട്ടു​കാ​ർ പ​ന്തം​കൊ​ളു​ത്തി പ
ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റി​നെ​തി​രേ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം
കുറുപ്പംപടി: കു​റു​പ്പം​പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റ് രാ​യ​മം​ഗ​ലം ക​നാ​ൽ​പാ​ല​ത്തി​ന​ടു​ത്തേ​ക്കു മാ​റ്റു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു നാ​ട്ടു​കാ​ർ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. നെ​ല്ലി​മോ​ളം സെ​ന്‍റ്ജോ​ർ​ജ് സ​ണ്‍​ഡേ സ്കൂ​ളി​നും രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന ആം​ഗ​ൻ​വാ​ടി​ക്കും സ​മീ​പ​ത്തേ​ക്കാ​ണു ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റ് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​ത്.
പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ന​ടു​ത്ത് അ​ന​ധി​കൃ​ത​മാ​യി പാ​ടം നി​ക​ത്തി​യാ​ണു ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​നാ​യി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.