+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ത്ത് കോ​ൺ​ഗ്രസ് പോലീസ് സ്റ്റേഷൻ മാ​ർ​ച്ച് ന​ട​ത്തി

ആ​ലു​വ: ജി​ഷ്ണു പ്ര​ണോ​യിയു​ടെ ഘാ​ത​ക​രെ അ​റ​സ്റ്റ് ചെ​യ്യ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മാ​ധ​ാന​പ​ര​മാ​യി സ​മ​രം ചെ​യ്ത അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ക
യൂ​ത്ത് കോ​ൺ​ഗ്രസ് പോലീസ് സ്റ്റേഷൻ മാ​ർ​ച്ച് ന​ട​ത്തി
ആ​ലു​വ: ജി​ഷ്ണു പ്ര​ണോ​യിയു​ടെ ഘാ​ത​ക​രെ അ​റ​സ്റ്റ് ചെ​യ്യ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മാ​ധ​ാന​പ​ര​മാ​യി സ​മ​രം ചെ​യ്ത അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ലു​വ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ച് മു​നി​സി​പ്പ​ൽ ഗ്രൗ​ണ്ടി​നു സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു.
പ്ര​തി​ഷേ​ധ മാ​ർ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ചാ​ല​ക്കു​ടി പാ​ർ​ല​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് പി.​ബി. ​സു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മു​ഹ​മ്മ​ദ് ഷെ​ഫീ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് കോ​ൺ​ഗ്രസ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ബീ​നി​ഷ് കു​മാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ ലി​ന്‍റോ ​പി. ആ​ന്‍റു, എം.​ഐ. ഇ​സ്മാ​യി​ൽ, അ​ബ്ദു​ൾ റ​ഷീ​ദ്, ഹ​സീം ഖാ​ലി​ദ്, മു​ഹ​മ്മ​ദ് ഷാ​ഫി, നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് പു​ത്ത​ന​ങ്ങാ​ടി, കെ.​ബി. നി​ജാ​സ്, ര​ജ്ഞു ദേ​വ​സി, ഷെ​മീ​ർ മീ​ന്ത്രാ​ക്ക​ൽ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽകി.
പെ​രു​മ്പാ​വൂ​ർ: ജി​ഷ്ണു​വി​ന്‍റെ മാ​താ​വിനെ​യും കു​ടും​ബ​ക്കാ​രെ​യും പോ​ലീ​സ് വ​ലി​ച്ചി​ഴ​ച്ചു നീ​ക്കം ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​രു​മ്പാ​വൂ​ർ ന​ഗ​ര​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ക​ട​നം ന​ട​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടി​ബി ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗേ​റ്റി​ൽ വ​ച്ച് പോ​ലി​സ് ബ​ലം പ്ര​യോ​ഗി​ച്ച് ത​ട​ഞ്ഞു. മു​സ്‌ലിം ​ലീ​ഗ്, എ​സ്ഡി​പി​ഐ, ബി​ജെ​പി, വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും പെ​രു​മ്പാ​വൂ​ർ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
യൂ​ത്ത് കോ​ൺ​ഗ്ര​സ് പെ​രു​മ്പാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ പ​ത്തി​ക്ക​ൽ, ഡി​സി​സി വൈ​സ് പ്ര​സി​ഡന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡന്‍റ് നി​സാ​ർ, ജോ​യി ജേ​ക്ക​ബ്, ഷി​ജോ വ​ർ​ഗീ​സ് എ​ന്നി​വ​രും മു​സ്‌ലീം ലീ​ഗ് നേ​താ​ക്ക​ളാ​യ എ​സ്.എ​ഫ്. കാ​സിം എ​ന്നി​വ​രും എ​സ്ഡി​പി​ഐ പെ​രു​മ്പാ​വൂ​ർ ഏ​രി​യ നേ​താ​ക്ക​ളാ​യ വി.കെ. ഷൗ​ക്ക​ത്ത​ലി, എ​ൻ.എ. ​അ​ന​സ് എ​ന്നി​വ​രും പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.