ശ്രീമൂലനഗരം: വെള്ളാരപ്പിള്ളി സെന്റ് ജോസഫ്സ് പള്ളിയിൽ നോന്പുകാല ധ്യാനത്തിനു തുടക്കമായി. വൈകുന്നേരം 5.30 ന് കുരിശിന്റെ വഴി, കരുണ കൊന്ത എന്നിവയോടെയാണ് ധ്യാനം ആരംഭിക്കുന്നത്. തുടർന്ന് വിശുദ്ധ കുർബാന, വചനപ്രഘോഷണം എന്നിവ നടക്കും. വിവിധ ദിവസങ്ങളിൽ ഫാ. ജോസഫ് താമരവെളി, ഫാ. ജോസ് പുതിയാപറന്പിൽ എന്നിവർ നേതൃത്വം നൽകും.
നാൽപതാമത് വെള്ളിയാചരണ ദിനമായ നാളെ വൈകുന്നേരം 5.30 ന് കുരിശിന്റെ വഴി, കരുണ കൊന്ത, വിശുദ്ധ കുർബാന തുടർന്ന് പോട്ട ഡിവൈൻ മിനിസ്ട്രിയിലെ ഫാ. മാത്യു നായ്ക്കംപറന്പിൽ വചനപ്രഘോണത്തിനു നേതൃത്വം നൽകും.
നാൽപതാമത് വെള്ളിയാചരണ ദിനമായ നാളെ വൈകുന്നേരം 5.30 ന് കുരിശിന്റെ വഴി, കരുണ കൊന്ത, വിശുദ്ധ കുർബാന തുടർന്ന് പോട്ട ഡിവൈൻ മിനിസ്ട്രിയിലെ ഫാ. മാത്യു നായ്ക്കംപറന്പിൽ വചനപ്രഘോണത്തിനു നേതൃത്വം നൽകും.