കൊച്ചി: മണിരത്നം സംവിധാനം ചെയ്ത റൊമാന്റിക് ചിത്രം "കാട്ര് വെളിയിടൈ'യുടെ പ്രചാരണാർഥം തമിഴ്താരം കാർത്തിയും ബോളിവുഡ് താരം അതിഥി റാവുവും കൊച്ചിയിലെത്തി. ഇന്നലെ കൊച്ചി ക്രൗണ്‍ പ്ലാസയിലാണ് ഇരുവരും എത്തിയത്. ചിത്രത്തിൽ കാർത്തി നായകനും അതിഥി റാവു നായികയുമാണ്. മലയാള നടി കെപിഎസി ലളിതയും ചിത്രത്തിലുണ്ട്. രവിവർമനാണു ഛായാഗ്രഹണം. എ.ആർ. റഹ്മാന്റേതാണു സംഗീതം. മദ്രാസ് ടാക്കീസിന്റെ ബാനറിലാണു ചിത്രം പുറത്തിറങ്ങുന്നത്. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.