കൊച്ചി: ചോദ്യപേപ്പർ ചോർച്ചയല്ല, മറിച്ച് കുംഭകോണമാണ് എസ്എസ്എൽസി പരീക്ഷയിൽ നടന്നതെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. കോടികളുടെ അഴിമതിയാണ് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ നടത്തിയിരിക്കുന്നത്. ജില്ലാ കോണ്ഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
14 ലക്ഷം കുട്ടികളുടെ ഭാവി പന്താടിയ സർക്കാരാണിത്. വിദ്യാഭ്യാസമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ല. കുറ്റക്കാരാരാണെന്ന് തെളിഞ്ഞിട്ടും ഹയർ സെക്കൻഡറി ഡയറക്ടറെ വച്ച് അന്വേഷണ പ്രഹസനം നടത്തുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
വരൾച്ചയും കുടിവെള്ളക്ഷാമവും മൂലം ജനങ്ങൾ നരകിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അഞ്ചു കോടി രൂപ വീതം ജില്ലാ കളക്ടർമാർക്ക് നൽകിയെങ്കിൽ ഇത്തവണ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അഞ്ചു ലക്ഷം രൂപയുടെ പെർമിസീവ് സാംഗ്ഷൻ മാത്രമാണ് നൽകിയിരിക്കുന്നത്.
ഒരു പഞ്ചായത്തിൽ ഒരു ജലസ്രോതസെങ്കിലും കോണ്ഗ്രസ് പ്രവർത്തകർ അടിയന്തരമായി ശുചീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദ് അധ്യക്ഷനായിരുന്നു. എഐസിസി. വക്താവ് പി.സി.ചാക്കോ, എംഎൽഎമാരായ വി.ഡി. സതീശൻ, റോജി എം.ജോൺ, മേയർ സൗമിനി ജെയിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ, ഡൊമിനിക് പ്രസന്റേഷൻ, കെ.പി.ധനപാലൻ, ജോസഫ് വാഴയ്ക്കൻ, വി.ജെ.പൗലോസ്, ലാലി വിൻസെന്റ്, വത്സല പ്രസന്നകുമാർ, എം.വി.പോൾ, ടി.വൈ.യൂസഫ്, അബ്ദുൾ മുത്തലിബ്, ഐ.കെ.രാജു, എം.പ്രേമചന്ദ്രൻ, കെ.പി.ഹരിദാസ്, എം.ഒ.ജോണ്, കെ.ബി.മുഹമ്മദ്കുട്ടി, കെ.പി.ബേബി സിന്റാ ജേക്കബ് എന്നിവർ പ്രസംഗിച്ചു.