പിലിക്കോട്: നന്മ ജീവികൾ പാർക്കുന്ന നവലോകം പിറക്കുമെന്ന പ്രതീക്ഷകൾ പങ്കുവയ്ക്കുന്ന രഞ്ജിത്ത് ഓരിയുടെ ’നന്മജീവികൾ പാർക്കുന്ന ഇടം’ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. മലപ്പുറം ക്ലാരി ഗവ. യുപി സ്കൂൾ അധ്യാപകനായ രഞ്ജിത്തിന്റെ ആദ്യ കവിതാസമാഹാരമാണിത്.
ചെറുവത്തൂരിൽ നടന്ന ചടങ്ങിൽ കരിവെള്ളൂർ മുരളി പ്രകാശനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ.വി.പി.പി. മുസ്തഫ ഏറ്റുവാങ്ങി. സി.എം. വിനയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.വി. സന്തോഷ് കുമാർ പുസ്തക പരിചയം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, വാസു ചോറോട്, ഡോ.പി.വി. കൃഷ്ണകുമാർ, എം.വി. ഓമന, ജയറാം പ്രകാശ്, സി.വി. രാജൻ, കെ.കെ. നായർ, സുഗുണൻ ഓരി, ജയചന്ദ്രൻ കുട്ടമത്ത്, ജയദേവൻ കരിവെള്ളൂർ എന്നിവർ പ്രസംഗിച്ചു. പുരോഗമന കലാസാഹിത്യ സംഘം, ഓരി വള്ളത്തോൾ വായനശാല ആന്റ് ഗ്രന്ഥാലയം, യംഗ് മെൻസ് ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.