പൊയിനാച്ചി: പനയാൽ നെല്ലിയെടുക്കം ഗവ.എൽപി സ്കൂളിലെ പൂർവ വിദ്യാർഥി സംഗമവും കലാപരിപാടികളും എട്ടിനു നടക്കും. വൈകുന്നേരം മൂന്നിനു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്റ് വൈ.കൃഷ്ണദാസ് അധ്യക്ഷത വഹിക്കും. പരിപാടിയിൽ 60 വയസിനു മുകളിൽ പ്രായമുള്ള പൂർവ വിദ്യാർഥികളെയും സ്കൂളിൽ ഉച്ചക്കഞ്ഞിവച്ചിരുന്ന നാരായണിയമ്മയെയും ആദരിക്കും.