+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​ലേ​ശ്വ​രം രാ​ജാ​സ് ഹോ​സ്റ്റ​ൽ അ​ഗ്ര​ശാ​ല പൊ​ളി​ച്ചു​നീ​ക്കി

നീ​ലേ​ശ്വ​രം: അ​ള്ള​ട സ്വ​രൂ​പം എ​ന്ന​റി​യ​പ്പെ​ടു​ന്ന നീ​ലേ​ശ്വ​രം രാ​ജ​വം​ശ​ത്തി​നു കീ​ഴി​ലു​ള്ള ച​രി​ത്ര​തി​രു​ശേ​ഷി​പ്പ് രാ​ജാ​സ് ഹോ​സ്റ്റ​ൽ കെ​ട്ടി​ടം ഇ​നി ഓ​ർ​മ​മാ​ത്രം. പു​തി​യ രാ​ജാ ട്ര​സ്റ്
നീ​ലേ​ശ്വ​രം രാ​ജാ​സ് ഹോ​സ്റ്റ​ൽ അ​ഗ്ര​ശാ​ല പൊ​ളി​ച്ചു​നീ​ക്കി
നീ​ലേ​ശ്വ​രം: അ​ള്ള​ട സ്വ​രൂ​പം എ​ന്ന​റി​യ​പ്പെ​ടു​ന്ന നീ​ലേ​ശ്വ​രം രാ​ജ​വം​ശ​ത്തി​നു കീ​ഴി​ലു​ള്ള ച​രി​ത്ര​തി​രു​ശേ​ഷി​പ്പ് രാ​ജാ​സ് ഹോ​സ്റ്റ​ൽ കെ​ട്ടി​ടം ഇ​നി ഓ​ർ​മ​മാ​ത്രം. പു​തി​യ രാ​ജാ ട്ര​സ്റ്റി ചു​മ​ത​ല​യേ​റ്റ​തു മു​ത​ൽ രാ​ജാ​സ് ഹോ​സ്റ്റ​ലും 76 സെ​ന്‍റ് സ്ഥ​ല​വും വി​ല്പ​ന ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ല​ക്ഷ്യം പൂ​ർ​ത്തി​യാ​യ​തോ​ടെ ഹോ​സ്റ്റ​ൽ കെട്ടിട​ത്തി​ന്‍റെ ഭ​ക്ഷ​ണ​ശാ​ല പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കീ. ശേ​ഷി​ക്കു​ന്ന ഭാ​ഗം ഉ​ട​ൻ നീ​ക്കു​മെ​ന്ന​റി​യു​ന്നു. നൂ​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള നീ​ലേ​ശ്വ​രം രാ​ജാ​സ് ഹൈ​സ്കൂ​ളി​ൽ ദൂ​രെ ദി​ക്കി​ൽ നി​ന്നും പ​ഠി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കു പ്ര​തി​മാ​സം കേ​വ​ലം അ​ഞ്ചു രൂ​പ നി​ര​ക്കി​ൽ താ​മ​സ​വും ഭ​ക്ഷ​ണ​വും ന​ല്കി​യ സ്ഥാ​പ​ന​മാ​ണു നീ​ലേ​ശ്വ​രം രാ​ജാ​സ് ഹോ​സ്റ്റ​ൽ. അ​ന്നു രാ​ജാ​വാ​യി​രു​ന്ന ഇം​ഗ്ലീ​ഷ് ത​ന്പു​രാ​ൻ എ​ന്ന ചു​രു​ക്ക​പേ​രി​ല​റി​യ​പ്പെ​ടു​ന്ന രാ​ജാ​വാ​യി​രു​ന്നു ഹോ​സ്റ്റ​ൽ നി​ർ​മി​ച്ച​ത്. കാ​ല​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ ഹോ​സ്റ്റ​ൽ അ​നാ​ഥ​മാ​വു​ക​യും കെ​ട്ടി​ട​ത്തി​ൽ ചി​ത്ര​വി​ദ്യാ​ല​യം, ആ​ർ​ട്ടി​സ്റ്റ് തൊ​ഴി​ൽ​വി​ഭാ​ഗം, സം​ഗീ​ത പ​ഠ​ന ക്ലാ​സു​ക​ൾ, ഹോ​സ്റ്റ​ൽ വാ​ർ​ഡ​ന്‍റെ കെ​ട്ടി​ട​ത്തി​ൽ പാ​ൽ സൊ​സൈ​റ്റി, ഭ​ക്ഷ​ണ നി​ർ​മാ​ണ ശാ​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ താ​മ​സ കേ​ന്ദ്രം എ​ന്നി​വ​യാ​യി. നി​ല​വി​ൽ ചി​ല സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ കൂ​ട്ട​മാ​യി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​വും സ​മീ​പ സ്ഥ​ല​വും പൊ​ന്നും വി​ല​യ്ക്കു വാ​ങ്ങി. വ​ൻ​കി​ട ബി​സി​ന​സ് മാ​ൾ നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.