കാഞ്ഞങ്ങാട്: സദ്ഗുരു സ്വാമി നിത്യാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നാളെ കോളജ് കാന്പസിൽ ടെക്ഫസ്റ്റ് നടക്കും. ഫെസ്റ്റിൽ ടെക്ക്നിക്കൽ, നോണ്‍ടെക്നിക്കൽ കൾച്ചറൽ മത്സരങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫെസ്്റ്റിൽ ആർട്സ് ആന്‍ഡ് സയൻസ് കോളജ് സാങ്കേതിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുക്കും. രാവിലെ 10 ന് എഡിഎം കെ.അംബുജാക്ഷൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
പിഡബ്ല്യുഡി ക്വാളിറ്റി കണ്ട്രോളർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സജിത് മുഖ്യാതിഥിയായിരിക്കും. ഫെസ്റ്റിന്റെ പ്രചാരണാർഥം സ്ത്രീകൾക്കും കുട്ടികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരായി എൻജിനിയറിംഗ് വിദ്യാർഥികൾ നഗരത്തിൽ റാലിയും ഹൊസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽ ചിത്ര രചനയും സംഘടിപ്പിച്ചു. ആർഡിഒ ഡോ.പി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. സിവിൽ എൻജിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രഫ. കെ.കെ.രാഹുൽ വിദ്യാർഥികളായ ശ്രാവണ്‍, റൈന, ഗോകുൽ, അൽത്താഹ്, നിഥിൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.