തിരുവില്വാമല: ശ്രീരാമനവമിയോടാനുബന്ധിച്ചു ഭജനസംഘത്തിന്റെ നേതൃത്വത്തിൽ ഗിരിപ്രദക്ഷിണം നടത്തി.പുനർജനിയുടെ താഴ്വാരം വഴി ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ സംഘം എത്തിച്ചേർന്നു. പുലർച്ചെ അഞ്ചു മണിയോടെ ആരംഭിച്ച പ്രദക്ഷിണം കൂടരാംകുന്ന്,പാന്പാടി, കൊല്ലാക്കൽ, തോട്ടുമുക്ക്, നടുവത്തപാറ, മലേശമംഗലം, തിരുവില്വാമല സെന്റർ വഴി ക്ഷേത്രത്തിൽ എത്തി ചേർന്നു. നിരവധി ഭക്തർ ഗിരിപ്രദക്ഷിണത്തിൽ പങ്കെടുത്തു. ചന്ദ്രു സ്വാമി, രഘുനന്ദനൻ നായർ, ഓടത്ത് കണ്ണൻ, കൃഷ്ണദാസ്, ഷീലാപണിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.