ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാർ അരവിന്ദ് ഒരുക്കുന്ന "അണ്ടർവേൾഡ്' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബർ ഒന്നിന് തീയറ്ററുകളിലെത്തും.
കാറ്റ് എന്ന ചിത്രത്തിന് ശേഷം അരുണ്‍ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഷിബിൻ ഫ്രാൻസിസ് ആണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.
ഫർഹാൻ ഫാസിൽ, ലാൽ ജൂനിയർ, മുകേഷ് എന്നിവരും സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി14 എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.