+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഴി​ഞ്ഞ കു​ട​ങ്ങ​ളു​മാ​യി കോ​ണ്‍ഗ്രസ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ ഒ​ഴി​ഞ്ഞ കു​ട​ങ്ങ​ളു​മാ​യി മേ​യ​റു​ടെ ചേം​ബ​റി​ൽ കു​ത്തി​യി​രി​പ്പുസ​മ
ഒ​ഴി​ഞ്ഞ കു​ട​ങ്ങ​ളു​മാ​യി കോ​ണ്‍ഗ്രസ്  കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം
തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ ഒ​ഴി​ഞ്ഞ കു​ട​ങ്ങ​ളു​മാ​യി മേ​യ​റു​ടെ ചേം​ബ​റി​ൽ കു​ത്തി​യി​രി​പ്പുസ​മ​രം ന​ട​ത്തി. കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ന്ന മാ​ർ​ച്ചി​നും ഉ​പ​രോ​ധ​സ​മ​ര​ത്തി​നു​ം ശേ​ഷ​മാ​ണ് കൗ​ണ്‍​സി​ല​ർ​മാ​ർ മേ​യ​റു​ടെ ചേം​ബ​റി​ൽ കു​ത്തി​യി​രി​പ്പ് ന​ട​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ത്തെതു​ട​ർ​ന്ന് മേ​യ​ർ ചേം​ബ​റി​ലെ​ത്തി​യി​ല്ല.
മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തി​നു 35 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ ആ​ദ്യ ആ​ഴ്ച​യി​ൽത​ന്നെ തു​ക തീ​ർ​ന്നു. കു​ടി​വെ​ള്ള​ക്ഷാ​മം ഏ​റ്റ​വും രൂ​ക്ഷ​മാ​യ കാ​ല​ഘ​ട്ടം ആ​യി​രു​ന്നി​ട്ടും ഈ ​പ്ര​തി​സ​ന്ധി മു​ന്നി​ൽ​ക​ണ്ട് തു​ക വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്താ​ൻ ഭ​ര​ണ​നേ​തൃ​ത്വം ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.
28 ഡി​വി​ഷ​നു​ക​ളി​ൽ കോ​ർ​പ​റേ​ഷ​ൻ വാ​ഹ​ന​ത്തി​ലും 27 ഡി​വി​ഷ​നു​ക​ളി​ൽ ക​രാ​റു​കാ​രു​മാ​ണ് ലോ​റി​യി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ആ​യി​രം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള നാ​ലു ലോ​റി​ക​ളി​ലാ​ണ് കോ​ർ​പ​റേ​ഷ​ൻ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
കു​ടി​വെ​ള്ള കാ​ർ​ഡു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കുപോ​ലും കൃ​ത്യ​മാ​യ അ​ള​വി​ൽ വെ​ള്ളം​ ന​ല്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഉ​പ​രോ​ധ​സ​മ​രം പ്ര​തി​പ​ക്ഷ​നേ​താ​വ് എം.​കെ. മു​കു​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ എ. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി.
കൗ​ണ്‍​സി​ല​ർ​മാ​രാ​യ സു​ബി ബാ​ബു, സി.​ബി. ഗീ​ത, ജോ​ണ്‍ ഡാ​നി​യ​ൽ, എം.​ആ​ർ. റോ​സി​ലി, വ​ത്സ​ല ബാ​ബു​രാ​ജ്, ജേ​ക്ക​ബ് പു​ലി​ക്കോ​ട്ടി​ൽ, റാ​ഫി ജോ​സ്, ഷീ​ന ച​ന്ദ്ര​ൻ, ബി​ന്ദു കു​ട്ട​ൻ, ക​രോ​ളി ജോ​ഷ്വ, ജ​യ മു​ത്തി​പ്പീ​ടി​ക, ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി, കെ.​വി. ബൈ​ജു, ഷോ​മി ഫ്രാ​ൻ​സി​സ്, പ്ര​സീ​ജ, ബി. ​ഗീ​ത, ജോ​ർ​ജ് ചാ​ണ്ടി, പ്രി​ൻ​സി രാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.