തൃശൂർ: അതിരൂപത കത്തോലിക്ക കോണ്ഗ്രസ് സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിസ്ഥിതി സംരക്ഷണ പരിപാടി സിബിസിഐ വൈസ് പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ. ഫിലിപ്പ് നേരി ഉദ്ഘാടനം ചെയ്തു. ലളിതജീവിതവും പ്രകൃതിവിഭവങ്ങളുടെ മിതമായ ഉപയോഗവുമാണ് പരിസ്ഥിതി സംരക്ഷണത്തിൽ പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
ബിഷപ്പുമാരായ മാർ റാഫേൽ തട്ടിൽ, മാർ പാസ്റ്റർ നീലങ്കാവിൽ, കത്തോലിക്ക കോണ്ഗ്രസ് ഡയറക്ടർ ഫാ. ജിയോ കടവി, കത്തോലിക്ക കോണ്ഗ്രസ് അതിരൂപത പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാൻസിസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡേവിസ് പുത്തൂർ, ജോണ്സണ് ജോർജ് എന്നിവർ പ്രസംഗിച്ചു.