ചെറുതുരുത്തി: തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്ത് പുതുതലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന അസാപ് പ്രോഗ്രാമിന്റെ അവധിക്കാല കോഴ്സ് ജ്യോതി എൻജിനീയറിംഗ് കോളജിൽ ആരംഭിച്ചു. യു.ആർ.പ്രദീപ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പഠത്തിനോടൊപ്പം തന്നെ ജോലിക്കുള്ള പരിശീലനവും ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കും. കോളജ് അസിസ്റ്റന്റ് മാനേജർ ഫാ. റോയ് ജോസഫ് വടക്കൻ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ എൻജിനിയർ തോമസ് മാത്യു, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പത്മജ, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ നൗഷാദ്, അസാപ് ടെക്നിക്കൽ ആസ്പെറ്റ്സ് നീരജ രാമചന്ദ്രൻ, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. ജോസ് പി. തേറാട്ടിൽ എന്നിവർ പ്രസംഗിച്ചു.