തൃശൂർ: ഫെഡറൽ ബാങ്കിൽ കോസ്റ്റ് ടു കന്പനി വ്യവസ്ഥയിൽ നിയമനം നടത്തി സ്ഥിരം ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കം, ബാങ്ക് ആസ്ഥാനം കേരളത്തിനു പുറത്തേക്കു മാറ്റാനുള്ള നീക്കം എന്നിവയ്ക്കെതിരേ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും ഫെഡറൽ ബാങ്ക് യൂണിയനും സംയുക്തമായി ജനകീയ കണ്വൻഷൻ നടത്തി. എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി വിജയകുമാർ ഉദ്ഘാടനം ചെയ്തു. എഫ്ബിഒഎ പ്രസിഡന്റ് അന്തോണി ജോണ്സണ് അധ്യക്ഷനായി. എഫ്ബിഇയു ജനറൽ സെക്രട്ടറി മാത്യു ജോർജ്, കുഞ്ഞുമൊയ്തീൻ, രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.