ചാവക്കാട്: എടക്കഴിയൂർ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ നടപടിയായതായി കെ.വി.അബ്്്ദുൾഖാദർ എം.എൽ.എ അറിയിച്ചു.
തീരദേശത്ത് ഏറ്റവുമധികം രോഗികൾ ചികിത്സ തേടുന്ന എടക്കഴിയൂർ പിഎച്ച്സികുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു.കുടുംബാരോഗ്യ കേന്ദ്രമാവുന്നതോടെ ഒരു ഡോക്ടറുടെയും നഴ്സിന്റെയും അധിക സേവനം ഇവിടെ ലഭിയ്ക്കും.നാളെ രാവിലെ 10.30ന് മന്ത്രി വി.എസ്്്.സുനിൽകുമാർ ജില്ലാതല കുടുംബാരോഗ്യ ദിനാചരണം എടക്കഴിയൂരിൽ ഉദ്്്ഘാടനം ചെയ്യും.പരിപാടിയിൽ കെ.വി. അബ്്്ദുൾഖാദർ എംഎൽഎ അധ്യക്ഷനാവും.