പാവറട്ടി: മുല്ലശ്ശേരി താണവീഥിയിൽ നിന്നും 10 പൊതി കഞ്ചാവുമായി പതിനെട്ടുവയസുകാരൻ പിടിയിലായി.
മുല്ലശ്ശേരി കുന്നത്തുള്ളി വീട്ടിൽ യദുകൃഷ്ണനെ വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ എം. നൗഷാദും സംഘവുമാണ് പിടികൂടിയത്. കഴിഞ്ഞ കുറച്ച് നാളായി പ്രദേശത്തെ പല വിദ്യാർഥികൾക്കും കഞ്ചാവ് നൽകുന്നതായി പഞ്ചായത്ത് അധികൃതരിൽനിന്നും നാട്ടുകാരിൽ നിന്നും പരാതി ഉണ്ട ായതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മുൻപ് വിദ്യാലയത്തിൽ സിഗററ്റും ലഹരി വസ്തുക്കളും ഉപയോഗിച്ചതിന് യദുകൃഷ്ണനെ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. ഇയാളെ വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പ്രതിക്ക് കഞ്ചാവ് നൽകിയവരെക്കുറിച്ചും പ്രതിയുടെ കൈയിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം ആരം ഭിച്ചു.
റെയ്ഡിൽ പ്രിവെൻറ്റീവ് ഓഫീസർ കെ വിപിൻ, സിവിൽ എക്സൈസ് ഓഫീസർ സി.ആർ ആന്റണി, എന്നിവർ പങ്കെടുത്തു.