വലപ്പാട്: പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണുവിന്റെ മരണത്തിൽ പ്രതികളെ അറസ്റ്റു ചെയ്യാത്തതിലുംജിഷ്ണവിന്റെ അമ്മ മഹിജ തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് സമരം ചെയ്യാൻ സമ്മതിക്കാതെ അറസ്റ്റു ചെയ്തതിലും പ്രതിഷേധിച്ച് വലപ്പാട് യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി വിജയന്റെ കോലം കത്തിച്ചു.
ജില്ലാ പഞ്ചായത്ത് മെന്പർ ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. വലപ്പാട് യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ അധ്യക്ഷത വഹിച്ചു. മൽസ്യതൊഴിലാളി സണ്ണി നെടിയിരിപ്പിൽ ഉല്ലാസ് കോതകുളം.. ഇസ്മയിൽ അറക്കൽ, ബിനോയ് ലാൽ.അപ്പൂസ് നെടിയിരിപ്പിൽ.സാബു ആന വിഴുങ്ങി.ഇൻഷാദ് വലിയകത്ത് എന്നിവർ പ്രസംഗിച്ചു.