ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിനിടെ മാധ്യമപ്രവർത്തകരോടും ഫോട്ടോഗ്രാഫർമാരോടും ആലിയ ഭട്ട് കയർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഹൃദയത്തകരാറുള്ള കുട്ടികളുടെ ചികിത്സാ ചിലവിന് പണം സമാഹരിക്കുന്ന ചടങ്ങിൽ എത്തിയതായിരുന്നു താരം.
മാധ്യമപ്രവർത്തകരോടും മറ്റും ശബ്ദമുണ്ടാക്കാതിരിക്കുവാനും അകലം പാലിച്ച് നിൽക്കുവാനുമാണ് താരം ആവശ്യപ്പെട്ടത്. മാത്രമല്ല ഇതൊരു ആശുപത്രിയാണെന്നും ബഹളമുണ്ടാക്കരുതെന്നും താരം പറഞ്ഞു. ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് ആലിയയെ പിന്തുണച്ചും കുറ്റപ്പെടുത്തിയും കമന്റുകൾ പ്രചരിക്കുന്നുണ്ട്.
മാധ്യമപ്രവർത്തകരോട് കയർത്ത് ആലിയഭട്ട്
11:12 AM Oct 05, 2019 | Deepika.com