മലപ്പുറം: എൻഡിഎ സ്ഥാനാർഥി എൻ.ശ്രീപ്രകാശിന്റെ പര്യടനം കടന്പോട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ.രശ്മിൽനാഥ് ഉദ്ഘാടനം ചെയ്തു. ആനക്കയം, ഇരുന്പുഴ, കുന്നുമ്മൽ, കോട്ടപ്പടി, ചെമ്മംകടവ്, ആൽപറ്റകുളന്പ്, അറവങ്കര, അത്താണി, വെള്ളൂർ, ട്രാൻസ്ഫോമർ, ഒഴുകൂർ, ഒളമതിൽ, പൂക്കൊളത്തൂർ, തൃപ്പനച്ചി എന്നിവടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മൊറയൂർ അങ്ങാടിയിൽ സമാപിച്ചു.
മൊറയൂർ അങ്ങാടിയിൽ നടന്ന സമാപന സമ്മേളനം മുൻ കേന്ദ്രമന്ത്രിയും കേരള കോണ്ഗ്രസ് ചെയർമാനുമായ പി.സി.തോമസ് ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ.ജി.കെ.എസ് ദേശീയ പ്രസിഡന്റ് ഡോ.അശോകൻ പാച്ചല്ലൂർ, പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ.പൊന്നപ്പൻ, മുൻ.പിഎസ്സി അംഗം ഗ്രെയിസമ്മ മാത്യു, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ എ.കെ.ദേവീദാസൻ, വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഗീതാ മാധവൻ, കേരള കോണ്ഗ്രസ് ജില്ലാ സെക്രട്ടറി ലിജോയ് പോൾ, ബിജെപി മണ്ഡലം പ്രസിഡന്റ് സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.