കരുളായി:കരുളായി പഞ്ചായത്തിലെ പട്ടിക ജാതി വർഗകോളനികളിലും നെടുങ്കയത്തും തെരുവ് വിളക്കുകൾ സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് വിളക്കുകൾ സ്ഥാപിച്ചത്.നെടുങ്കയം വനം വകുപ്പ് ചെക്ക് പോസ്റ്റിൽ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. ചെറുപുഴ പാലത്തിനു സമീപവും വിളക്കുകൾ സ്ഥാപിച്ചതിനാൽ സാമൂഹികവിരുദ്ധ ശല്യം കുറയാനിടയാക്കിയിട്ടുണ്ട്.
ബജറ്റിൽ ടൂറിസത്തിന് തുക ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച് പ്രവർത്തികളൊന്നും ഇനിയും തുടങ്ങിയിട്ടുമില്ല.
ബജറ്റിൽ ടൂറിസത്തിന് തുക ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച് പ്രവർത്തികളൊന്നും ഇനിയും തുടങ്ങിയിട്ടുമില്ല.