നിലന്പൂർ: കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോണ്‍ഫെഡറേഷന്റെ നിലന്പൂർ ഡിവിഷൻ സമ്മേളനം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എൻ.എ.കരീം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡിവിഷൻ പ്രസിഡന്റ് സി.കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി.
എ.ഗോപിനാഥ്, ജില്ലാ സെക്രട്ടറി പി.സുധീർകുമാർ, നൂറുദ്ദീൻ, ശ്രീജിത്ത്, മെൽബിൻ ആന്റണി എന്നിവർ പ്രസംഗിച്ചു. മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത ഉടൻ അനുവദിക്കുക, ജനറൽ ട്രാൻസ്ഫർ അപാകതങ്ങൾ കൂടാതെ സമയബന്ധിതമായി നടപ്പിലാക്കുക, നിലന്പൂരിലെ വൈദ്യുതി പ്രശനങ്ങൾക്ക് ശാശ്വതപരിഹാരം കാണുന്നതിനുള്ള പദ്ധതികൾ ഉടൻ പൂർത്തീകരിക്കുക തുടങ്ങിയവ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.