ഗൂഡല്ലൂർ: കാർഷിക കടങ്ങൾ എഴുതിത്തള്ളുക, റേഷനരി വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം കാണുക, വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും കൊല്ലപ്പെടുന്ന വളർത്തുമൃഗങ്ങളുടെ ഉടമകൾക്കും മതിയായ നഷ്ടപരിഹാരം നൽകുക, നെല്ലാക്കോട്ടയിൽ ശല്യം ചെയ്യുന്ന കടുവയെ കൂടുവച്ച് പിടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ബസ്സ്റ്റാൻഡിന് മുന്നിൽ ധർണ നടത്തി.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കോശി ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി. കുഞ്ഞാപ്പി നെല്ലാക്കോട്ട, ഗൂഡല്ലർ താലൂക്ക് പ്രസിഡന്റ് ഷാജി ചെളിവയൽ, പന്തല്ലൂർ താലൂക്ക് പ്രസിഡന്റ് എൻ.എ. അഷ്റഫ്, ഗൂഡല്ലൂർ നഗരസഭാ പ്രസിഡന്റ് അബ്ദുപ്പ, നെല്ലിയാളം നഗരസഭാ പ്രസിഡന്റ് ഗോപിനാഥൻ, കെ.ഹംസ, ടി.കെ. നാരായണൻ, രാജേന്ദ്രൻ, ചിന്നവൻ, മുഹമ്മദ്റഫി എന്നിവർ പ്രസംഗിച്ചു.