നടവയൽ: വൈഎംസിഎ നടവയൽ ഘടകം സംഘടിപ്പിക്കുന്ന മൂന്നാമത് പുസ്തക ചർച്ച എട്ടിനു വൈകുന്നേരം നാലിന് വൈഎംസിഎ ഹാളിൽ തുടങ്ങും.
പെരുന്പടം ശ്രീധരന്റെ ഒരു സങ്കീർത്തനംപോലെ എന്ന ഗ്രന്ഥത്തെക്കുറിച്ചാണ് ചർച്ച. മാനന്തവാടി മേരിമാതാ കോളജ് ലക്ചറർ ടോബി ജോസഫ് പുസ്തകം പരിചയപ്പെടുത്തും. കൽപ്പറ്റ മുണ്ടേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സി. ദിവാകരൻ മോഡറേറ്ററായിരിക്കും.