കട്ടപ്പന: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേരളത്തിലെ സ്വർണവ്യാപാരത്തിന് പുതുതായി ഏർപ്പെടുത്തിയ അഞ്ചുശതമാനം പർച്ചേസ് ടാക്സ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റുനടയിൽ വ്യാപാരികൾ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് മാർച്ച് നടത്തിയത്.
ധർണ ഏകോപനസമിതി സംസ്ഥാന വൈസ്പ്രസിഡന്റും ജില്ലാപ്രസിഡന്റുമായ മാരിയിൽ കൃഷ്ണൻനായർ ഉദ്ഘാടനംചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.പി. ഹസൻ, ട്രഷറർ ജോസ് വഴുതനപ്പള്ളി, സി.കെ. മോഹനൻ, കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ്, സണ്ണി പൈന്പിള്ളിൽ, ജയിംസ് മാത്യു, നജീബ് ഇല്ലത്തുപറന്പിൽ എന്നിവർ പ്രസംഗിച്ചു.