+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ കോ​ച്ചിം​ഗ്

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഷ​ട്ടി​ൽ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷ​ട്ടി​ൽ കോ​ച്ചിം​ഗ് ക്യാ​ന്പ് പ​ത്തി​ന് ആ​രം​ഭി​ക്കു​മെ​ന്ന് ക്ല​ബ് സെ​ക്ര​ട്ട​റി ബി​നു വ​രി​ക്കാ​നി​ക്ക​ൽ, ജോ​യി കു​മാ​ർ, അ
ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ കോ​ച്ചിം​ഗ്
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഷ​ട്ടി​ൽ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷ​ട്ടി​ൽ കോ​ച്ചിം​ഗ് ക്യാ​ന്പ് പ​ത്തി​ന് ആ​രം​ഭി​ക്കു​മെ​ന്ന് ക്ല​ബ് സെ​ക്ര​ട്ട​റി ബി​നു വ​രി​ക്കാ​നി​ക്ക​ൽ, ജോ​യി കു​മാ​ർ, അ​നീ​ഷ് എ​ബ്ര​ഹാം എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നെ​ടു​ങ്ക​ണ്ടം ഇ​ൻ​ഡോ​ർ ഷ​ട്ടി​ൽ കോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന കോ​ച്ചിം​ഗ് ക്യാ​ന്പി​ന് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കേ​ര​ള​ത്തി​ൽ നി​ന്നു​മു​ള്ള പ​രി​ശീ​ല​ക​ർ നേ​തൃ​ത്വം​ന​ൽ​കും. 12-നും 18-​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യാ​ണ് 40 ദി​വ​സ​ത്തെ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ നി​ന്നു​ള്ള 20 കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കോ​ച്ചിം​ഗ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത ക്രി​സ്റ്റോ സി​ബി സം​സ്ഥാ​ന ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റി​ലും സാ​ന്ദ്ര സ​ണ്ണി ജി​ല്ലാ​മ​ത്സ​ര​ത്തി​ലും സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​രു​ന്നു. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഒ​ന്പ​തി​നു​മു​ന്പ് പേ​ര് ര​ജി​സ്റ്റ​ർ​ചെ​യ്യ​ണം. ഫോ​ണ്‍: 9037903353, 9447512441, 9447315790, 9947505088, 9447032511.