+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പെ​ഷ​ൽ സ്കൂ​ളു​ക​ളു​ടെ ഗ്രാ​ന്‍റ് വി​ത​ര​ണം സു​ഗ​മ​മാ​ക്ക​ണം: എം​എ​ൽ​എ

മൂ​വാ​റ്റു​പു​ഴ: സ്പെ​ഷ​ൽ സ്കൂ​ളു​ക​ളു​ടെ സ​ർ​ക്കാ​ർ ഗ്രാ​ന്‍റ് വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ണമെന്ന് എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല സ​ദ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ വാ​ർ​ഷി
സ്പെ​ഷ​ൽ സ്കൂ​ളു​ക​ളു​ടെ ഗ്രാ​ന്‍റ്  വി​ത​ര​ണം സു​ഗ​മ​മാ​ക്ക​ണം: എം​എ​ൽ​എ
മൂ​വാ​റ്റു​പു​ഴ: സ്പെ​ഷ​ൽ സ്കൂ​ളു​ക​ളു​ടെ സ​ർ​ക്കാ​ർ ഗ്രാ​ന്‍റ് വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ണമെന്ന് എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല സ​ദ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ വാ​ർ​ഷി​ക​വും സ്കൂ​ൾ ദി​നാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ബാ​ധ്യ​ത​യാ​ണ്. സ​ർ​ക്കാ​ർ എ​യ്ഡ​ഡ് മേ​ഖ​ല​യിൽ സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ കു​റ​വാ​ണ്. ഭീ​മ​മാ​യ പ്ര​വ​ർ​ത്ത​ന ചെ​ല​വ് ഇ​ത്ത​രം സ്കൂ​ളു​ക​ളു​ടെ നി​ല​നി​ൽ​പ്പി​നെ ബാ​ധി​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കാ​റു​ള്ള ഗ്രാ​ന്‍റു​ക​ളു​ടെ​യും സ​ഹാ​യ​ങ്ങ​ളു​ടെ​യും വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കണമെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ർ​മ​ല മാ​താ പ​ള്ളി വി​കാ​രി ഫാ. ​സോ​ട്ട​ർ പെ​രി​ങ്ങാ​ര​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​എം. ഹാ​രി​സ്, മാ​നേ​ജ​ർ സി​സ്റ്റ​ർ ലൂ​സി​റ്റ, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജാ​ൻ​സി ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തെ​ക്കും​പു​റം,സി​സ്റ്റ​ർ ടാ​നി, സി​സ്റ്റ​ർ ജിം​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.