കോതമംഗലം: നഗരസഭയിൽ പ്ലാസ്റ്റിക് കാരിബാഗിനെതിരെ ശക്തമായ നടപടിയുമായി നഗരസഭ ആരോഗ്യ വിഭാഗം രംഗത്തെത്തി. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കടകളിൽ നിന്ന് കാരിബാഗുകൾ പിടിച്ചെടുത്തു.
ഹെൽത്ത് സൂപ്പർവൈസർ ബാബു പോളിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 50 മൈക്രോണിൽ താഴെയുള്ളവ പൂർണമായും ഒഴിവാക്കുകയും 50 മൈക്രോണിൽ കൂടുതലുള്ള പ്ലാസ്റ്റിക് ക്യാരിബാഗ് വിതരണം ചെയ്യുന്നതിന് 4000 രൂപ നഗരസഭയിൽ അടച്ച് മുൻകൂർ അനുവാദം വാങ്ങണമെന്ന് അറിയിച്ചിരുന്നു. അനുമതി വാങ്ങാത്ത സാഹചര്യത്തിലാണ് എല്ലാത്തരം പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടിച്ചെടുത്തത്. ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജി, ജോണ്‍സി, നിത്യ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.