മൂവാറ്റുപുഴ: മീങ്കുന്നം മുതൽ മൂവാറ്റുപുഴ വരെയുള്ള റോഡു വികസനത്തിന്റെ ഭാഗമായി കെഎസ്ടിപിയുടെ നിർമാണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ വ്യാപാരി വ്യവസായി ഏകോപന സമിതി ഈസ്റ്റ് മാറാടി യൂണിറ്റ് പ്രസിഡന്റിന്റെ വ്യാപാര സ്ഥാപനത്തിനും വീടിനും കേടുപാടു വരുത്തുകയും ഇവിടേയ്ക്കുള്ള പ്രവേശന മാർഗം തടയുകയും ചെയ്തെന്ന് ആക്ഷേപം.
അശാസ്ത്രീയമായ നിർമാണം മൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടു സംഭവിച്ചിട്ടുണ്ട്. കലുങ്കിന്റെ നിർമാണം എത്രയും വേഗം പൂർത്തീകരിച്ച് മാർഗ തടസം നീക്കണമെന്നും കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനിയർക്ക് നൽകിയ പരാതിയിൽ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതിനു പുറമെ നിർമാണ പ്രവർത്തനം മൂലം വീടിനും, വ്യാപാര സ്ഥാപനത്തിനുമുണ്ടായ കേടുപാടുകൾക്കും വ്യാപാര നഷ്ടത്തിനും നഷ്ടപരിഹാരം അനുവദിച്ചുതരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.