കോതമംഗലം: മാലിന്യമുക്ത ജലത്തിനായി മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികൾ ’വാട്ടർ ചലഞ്ച്’ പദ്ധതിക്ക് തുടക്കം കുറിച്ചു.
നഗരത്തിലും ഗ്രാമപ്രദേശത്തും ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെയും ജലസ്രോതസുകളുടെയും ശുദ്ധത ആധികാരികമായി ഉറപ്പുവരുത്തുന്ന പ്രവർത്തനമാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്. "സേവ് വാട്ടർ സേവ് പ്ലാനറ്റ്’ എന്ന സന്ദേശവുമായാണ് വിദ്യാർഥികൾ ഇതിനായി മുന്നിട്ടറിങ്ങിയിരിക്കുന്നത്.
പ്രാരംഭഘട്ടമായി എംഎ കോളജിന്റെ സഹകരണത്തോടെ എറണാകുളം, കാക്കനാട് പ്രദേശത്തെ ഇരുപത് ഫ്ളാറ്റുകളിലെയും അപ്പാർട്ട്മെന്റുകളിലെയും കുടിവെള്ളവും പൈപ്പുവെള്ളവും വിദ്യാർഥികൾ ശേഖരിച്ചു. ശുദ്ധിയും ഗുണനിലവാരവും ഉറപ്പാക്കാൻ എംഎ കോളജിലെ മൈക്രോ ബയോളജി ലാബിൽ ജലം പരിശോധിക്കും. ഇക്കോളിൻ ബാക്ടീരിയ, ഫ്ളൂറൈഡ്, ക്ലോറൈഡ്, നൈട്രേറ്റ്, ഹെവി മെറ്റൽസ് എന്നിവയുടെ അളവും തോതും പരിശോധിക്കും. പരിശോധനാഫലം ഗുണഭോക്താക്കൾക്കു രേഖാമൂലം നൽകും.
പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സെമിനാർ നടത്തുമെന്നും കോളജ് അസോസിയേഷൻ സെക്രട്ടറി വിന്നി വർഗീസ് അറിയിച്ചു. പ്രിൻസിപ്പൽ പി.കെ. പ്രഭാവതി നന്പ്യാർ, വൈസ് പ്രിൻസിപ്പൽ എം.എം. ജോർജ്, ബെന്നി അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ ഇരുപത് അധ്യാപകരും നൂറിലേറെ വിദ്യാർഥികളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.