മൂവാറ്റുപുഴ:മുന്നണിയുമായി ഉണ്ടാക്കിയ സമവായത്തിന്റെ അടിസ്ഥാനത്തിൽ കേരളാ കോണ്‍ഗ്രസ് എമ്മിലെ ചിന്നമ്മ ഷൈൻ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഇന്നലെ രാജി വച്ചു.
മുന്നണിയിലെ ധാരണയനുസരിച്ച് ആദ്യ ഒരു വർഷം വൈസ് പ്രസിഡന്റ് സ്ഥാനവും അവസാന മൂന്നു വർഷം പ്രസിഡന്റ് സ്ഥാനവും കേരളാ കോണ്‍ഗ്രസ് എമ്മിനു നൽകാമെന്നായിരുന്നു ധാരണ. ഇതു പ്രകാരമാണ് രാജി. തുടർന്നുള്ള കാലയളവിൽ കോണ്‍ഗ്രസിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം. ഇതനുസരിച്ച് കോണ്‍ഗ്രസിലെ പായിപ്ര കൃഷ്ണൻ വൈസ് പ്രസിഡന്റാകാനാണ് സാധ്യത.
പതിമൂന്നംഗ ഭരണ സമിതിയിൽ കോണ്‍ഗ്രസ്-നാല്, കേരള കോണ്‍ഗ്രസ്-എം മൂന്ന്, കേരളാ കോണ്‍ഗ്രസ് ജേക്കബ്-ഒന്ന്, സിപിഎം-മൂന്ന്, സിപിഐ-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.