+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൃ​ദ്രോ​ഗി​ക​ൾ​ക്കു സ​ഹാ​യ​ഹ​സ്തംനീ​ട്ടി ഗാ​ന​ഗ​ന്ധ​ർ​വ​ന്‍റെ സം​ഗീ​ത​സ​ന്ധ്യ

കൊ​ച്ചി: ഹൃ​ദ്രോ​ഗി​ക​ൾ​ക്കു സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഗാ​ന​ഗ​ന്ധ​ർ​വ​ൻ ഡോ. ​കെ.​ജെ. യേ​ശു​ദാ​സി​ന്‍റെ സം​ഗീ​ത​സ​ന്ധ്യ. കേ​ര​ള ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​പ്രി​ൽ ആ​റി​ന് ക​ലൂ​ർ ഗോ​കു​
ഹൃ​ദ്രോ​ഗി​ക​ൾ​ക്കു സ​ഹാ​യ​ഹ​സ്തംനീ​ട്ടി ഗാ​ന​ഗ​ന്ധ​ർ​വ​ന്‍റെ സം​ഗീ​ത​സ​ന്ധ്യ
കൊ​ച്ചി: ഹൃ​ദ്രോ​ഗി​ക​ൾ​ക്കു സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഗാ​ന​ഗ​ന്ധ​ർ​വ​ൻ ഡോ. ​കെ.​ജെ. യേ​ശു​ദാ​സി​ന്‍റെ സം​ഗീ​ത​സ​ന്ധ്യ. കേ​ര​ള ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​പ്രി​ൽ ആ​റി​ന് ക​ലൂ​ർ ഗോ​കു​ലം പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന തു​ക ജി​ല്ല​യി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഹൃ​ദ്രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി വി​നി​യോ​ഗി​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം ആ​റി​നാ​ണു പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​ത്.
സം​ഗീ​ത​സ​ദ​സി​ൽ കേ​ര​ള ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. ടി​ക്ക​റ്റു​ക​ൾ ’ബു​ക്ക്മൈ​ഷോ’​യി​ലൂ​ടെ​യും ല​ഭ്യ​മാ​ണ്.
ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളും രോ​ഗി​ക​ളെ ഫൗ​ണ്ടേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും 9961014446, ckkkul deep@ yahoo.com എ​ന്നി​വ​യി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ക​യോ, www. keralaheartfoundation.com എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ ചെ​യ്യ​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.