കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നുവരുന്ന കെ സെവൻസ് അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിൽ അരയാൽ ബ്രദേഴ്സിനെ ടൈ ബ്രേക്കറിൽ മറികടന്ന് ഷൂട്ടേഴ്സ് പടന്ന രണ്ടാം റൗണ്ടിൽ കടന്നു. വീറോടെ കളിക്കുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്ത ആംസനാണു കളിയിലെ കേമൻ. ഇന്നലെ വൈകുന്നേരം ബ്രദേഴ്സ് കാഞ്ഞങ്ങാടും ചെർപ്പളശേരി മുസാഫിർ എഫ്.സി അൽമദീനയും തമ്മിൽ നടന്ന മത്സരത്തിൽ ബ്രദേഴ്സ് കാഞ്ഞങ്ങാട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചു.