+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേ​ഷ​ൻ വി​ഹി​തം

കാ​സ​ർ​ഗോ​ഡ്:​ ജി​ല്ല​യി​ലെ റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ഏ​പ്രി​ൽ മാ​സ​ത്തി​ൽ നോ​ണ്‍​പ്ര​യോ​റി​റ്റി (നോ​ണ്‍ സ​ബ്സി​ഡി) അ​താ​യ​ത് എ​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കാ​ർ​ഡൊ​ന്നി​ന് ആ​റു കി​ലോ അ​രി 8
റേ​ഷ​ൻ വി​ഹി​തം
കാ​സ​ർ​ഗോ​ഡ്:​ ജി​ല്ല​യി​ലെ റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ഏ​പ്രി​ൽ മാ​സ​ത്തി​ൽ നോ​ണ്‍​പ്ര​യോ​റി​റ്റി (നോ​ണ്‍ സ​ബ്സി​ഡി) അ​താ​യ​ത് എ​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കാ​ർ​ഡൊ​ന്നി​ന് ആ​റു കി​ലോ അ​രി 8.90 രൂ​പ നി​ര​ക്കി​ലും ര​ണ്ടു കി​ലോ ഗോ​ത​ന്പ് 6.70 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും. ക​ര​ട് മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ​പെ​ട്ട റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ആ​ളൊ​ന്നി​ന് നാ​ല് കി​ലോ അ​രി​യും ഒ​രു കി​ലോ ഗോ​ത​ന്പും ല​ഭി​ക്കും. എ ​എ വൈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി 28 കി​ലോ അ​രി​യും ഏ​ഴ് കി​ലോ ഗോ​ത​ന്പും ല​ഭി​ക്കും. നോ​ണ്‍ പ്ര​യോ​റി​റ്റി (സ​ബ്സി​ഡി) കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ആ​ളൊ​ന്നി​നു ര​ണ്ട് കി​ലോ അ​രി ര​ണ്ടു രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും.
ജി​ല്ല​യി​ലെ മു​ഴു​വ​ൻ വൈ​ദ്യു​തീ​ക​രി​ച്ച വീ​ട്ടി​ലെ മു​ഴു​വ​ൻ റേ​ഷ​ൻ കാ​ർ​ഡി​നും അ​ര ലി​റ്റ​ർ വീ​ത​വും വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത വീ​ട്ടി​ലെ കാ​ർ​ഡി​ന് നാ​ലു ലി​റ്റ​ർ വീ​ത​വും മ​ണ്ണെ​ണ്ണ ലി​റ്റ​റി​ന് 21 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. അ​ന്ന​പൂ​ർ​ണ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് 10 കി​ലോ സൗ​ജ​ന്യ​മാ​യും എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​വ​ർ​ക്ക​ർ​ഹ​ത​പ്പെ​ട്ട റേ​ഷ​ൻ വി​ഹി​ത​വും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. കാ​ർ​ഡു​ട​മ​ക​ൾ അ​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ നി​ശ്ചി​ത അ​ള​വി​ലും തൂ​ക്ക​ത്തി​ലും വി​ല​യി​ലും ബി​ൽ സ​ഹി​തം റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നും വാ​ങ്ങ​ണം. പ​രാ​തി​യു​ണ്ടെ​ങ്കി​ൽ താ​ഴെ പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, കാ​സ​ർ​ഗോ​ഡ്- 04994 230108. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, ഹൊ​സ്ദു​ർ​ഗ് - 04672 204044. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, മ​ഞ്ചേ​ശ്വ​രം - 04998 240089. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, വെ​ള​ള​രി​ക്കു​ണ്ട് - 04672 242720 ടോ​ൾ​ഫ്രീ ന​ന്പ​ർ 1800-425-1550, 1967.