കാസർഗോഡ്: സംസ്ഥാന സർക്കാറിന്റെ സാന്പത്തിക സഹായത്തോടെ, കൈത്തറി ആൻഡ് ടെക്സറ്റൈയിൽസ് വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ഹാൻഡ്ലൂം ഡവലപ്മെന്റ്് കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2017 വിഷു ഉത്സവത്തോടനുബന്ധിച്ച് ഏഴു മുതൽ 13 വരെ കൈത്തറി വസ്ത്രപ്രദർശനവും വിൽപനയും കാസർഗോഡ് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ പവലിയനിൽ സംഘടിപ്പിക്കും. ജില്ലയിലേയും മറ്റു ജില്ലകളിലേയും പ്രമുഖ കൈത്തറി സഹകരണ സംഘങ്ങൾ മേളയിൽ പങ്കെടുക്കും. മേളയിൽ 10 ലക്ഷം രൂപയുടെ വിൽപനയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ഓണത്തിന് 10 ലക്ഷം രൂപയുടെ കൈത്തറി ഉത്പന്നങ്ങൾ ജില്ലയിൽ സംഘടിപ്പിച്ച മേളയിലൂടെ വിൽക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
ഏഴിന് വൈകുന്നേരം നാലിന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർ പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷതവഹിക്കും. വില്പന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ നിർവഹിക്കും. മേളയിൽനിന്നും വാങ്ങുന്ന കൈത്തറി തുണിത്തരങ്ങൾക്ക് 20 ശതമാനം സർക്കാർ റിബേറ്റ് ഉണ്ടായിരിക്കും. കൂടാതെ 1000 രൂപയുടെ തുണിത്തരങ്ങൾ വാങ്ങുന്നവർക്ക് സമ്മാനക്കൂപ്പണുകൾ നല്കി നറുക്കെടുപ്പിലൂടെ ദിവസേന 1000 രൂപയുടെ തുണിത്തരങ്ങളും സമ്മാനമായി നൽകും.