കാസർഗോഡ്: ഭാര്യയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതിയായ ഭർത്താവിനെ ജീവപര്യന്തം തടവിനും 25,000 രൂപ പിഴയും ശിക്ഷവിധിച്ചു. വെസ്റ്റ് എളേരി കൊട്ടിയാംകുന്ന് താഴത്തുവീട്ടിലെ ടി.ചനിയ(50)നെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2014 ഏപ്രിൽ 14നു കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ കാർത്യായനി(38)യെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് കേസ്. ചികിത്സയിലായിരിക്കെ ഏപ്രിൽ 18നാണ് കാർത്യായനി മരിച്ചത്.