+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​ശാ​ല​ക​ൾ വ​രും​ത​ല​മു​റ​യോ​ടു​ള്ള വെ​ല്ലു​വി​ളി: ഫാ.​ആ​ൻ​ഡ്രൂ​സ് തെ​ക്കേ​ൽ

ഭീ​മ​ന​ടി: വ​ള​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ മ​ദ്യ​ശാ​ല​ക​ൾ പു​ന​സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം വ​ള​രു​ന്ന ത​ല​മു​റ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു ഫാ.​ആ​ൻ​ഡ്രൂ​സ് തെ​ക്കേ​ൽ. ഭീ​മ​ന​ടി ക്രി​സ്തു​രാ​ജ സ​ണ്‍​ഡേ
മ​ദ്യ​ശാ​ല​ക​ൾ വ​രും​ത​ല​മു​റ​യോ​ടു​ള്ള  വെ​ല്ലു​വി​ളി: ഫാ.​ആ​ൻ​ഡ്രൂ​സ് തെ​ക്കേ​ൽ
ഭീ​മ​ന​ടി: വ​ള​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ മ​ദ്യ​ശാ​ല​ക​ൾ പു​ന​സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം വ​ള​രു​ന്ന ത​ല​മു​റ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു ഫാ.​ആ​ൻ​ഡ്രൂ​സ് തെ​ക്കേ​ൽ. ഭീ​മ​ന​ടി ക്രി​സ്തു​രാ​ജ സ​ണ്‍​ഡേ സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ബി​ഷ​പ്പ് സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പ​ള്ളി അ​നു​സ്മ​ര​ണ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ദ്യ​ത്തി​നെ​തി​രേ അ​ഹോ​രാ​ത്രം പോ​രാ​ടി​യ കു​ടി​യേ​റ്റ ജ​ന​ത​യു​ടെ പി​താ​വ് മാ​ർ.​സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പ​ള്ളി​യു​ടെ ജീ​വി​തം നാം ​മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ദ്യ​ത്തി​നെ​തി​രെ​യു​ള്ള സു​പ്രീം​കോ​ട​തി​വി​ധി പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി​യാ​യി​രു​ന്നു റാ​ലി. സ​ണ്‍​ഡേ സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​ണ്‍​സ​ണ്‍ ചെ​ത്തി​പ്പു​ഴ, വ​ക്ക​ച്ച​ൻ തോ​ണാ​ത്ത്, ത​ങ്ക​ച്ച​ൻ പാ​തി​പു​ര​യി​ടം, ജോ​സ​ഫ് വാ​ര​ണ​ത്ത്, സ​ഖ​റി​യാ​സ് തേ​ക്കും​കാ​ട്ടി​ൽ, എ​ബി അ​ന്പ​ല​ത്തി​ങ്ക​ൽ, ജെ​സി സോ​ജ​ൻ,സി​സ്റ്റ​ർ ആ​ൻ​സി​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.